പാലക്കാട് മങ്കരയിലെ ബാറിൽ അതിക്രമം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. ഈ മാസം 13ന് ബാർ അടയ്ക്കുന്ന സമയത്ത് ഉണ്ടായ സംഘർഷത്തിൽ പോലീസിനെ തടസ്സപ്പെടുത്തിയ ആറോളം പേരെയാണ് അറസ്റ്റ് ചെയ്തത്.
പാലക്കാട്: മങ്കര ബാറിൽ അതിക്രമം നടത്തിയ പ്രതികൾ പിടിയിൽ. ഈ മാസം 13 ന് ആണ് സംഭവമുണ്ടായത്. എടത്തറ ചിത്രപുരി ബാർ അടക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. 11 മണിക്ക് ജീവനക്കാർ ബാർ അടക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ പ്രശ്നമുണ്ടാക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. പ്രതികളെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ പൊലീസിന് നേരം ആറോളം പേർ ചേർന്ന് പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തുകയായിരുന്നു. ഇതെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ പ്രതാപനെ തള്ളുകയും അനാവശ്യം പറഞ്ഞുവെന്നും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
മങ്കര പൊലീസ് ഇൻസ്പെക്ടർ പ്രതാപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുൽഫിക്കർ, സബ് ഇൻസ്പെക്ടർ കൃഷ്ണ ദാസ്, എഎസ്ഐ ഹരിപ്രസാദ്, എഎസ്ഐ മണികണ്ഠൻ, എഎസ്ഐ ഷിജിത്, സിപിഒ രാകേഷ്, സിപിഒ മുഹമ്മദ് അഫ്സൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
