ഓൺലൈൻ തട്ടിപ്പ് സംഘത്തിന് പണമിടപാട് നടത്താൻ കമ്മീഷൻ വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ട് നൽകിയ സംഭവത്തിൽ മണ്ണാർക്കാട് രണ്ട് പേർ അറസ്റ്റിലായി. ഇവരുടെ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. 

മണ്ണാർക്കാട്: ഓൺലൈൻ തട്ടിപ്പ് സംഘത്തിന് പണമിടപാട് നടത്താൻ ബാങ്ക് അക്കൗണ്ട് നൽകിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മറ്റു രണ്ടു പേർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. മണ്ണാർക്കാട് നെല്ലിപ്പുഴ ആണ്ടിപ്പാടം സനോജ് (38), മണ്ണാർക്കാട് ചേലേങ്കര കൂനൽ വീട്ടിൽ മധുകൃഷ്ണൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആണ്ടിപ്പാടം തിട്ടുമ്മൽ റിനീഷ് (32), തെങ്കര വെള്ളാപ്പുള്ളി ഹാരിസ് (37) എന്നിവർക്ക് എതിരെ കേസ് എടുത്തു. ഓൺലൈൻ വഴി പണം തട്ടിപ്പ് നടത്താൻ സ്വന്തം അക്കൗണ്ട് അനുവദിച്ചു നൽകിയന്നും അതിന് കമ്മിഷൻ കൈപ്പറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ഇവരുടെ അക്കൗണ്ടുകളിലുടെ ലക്ഷങ്ങളുടെ പണമിടപാടാണ് നടന്നതായും കണ്ടെത്തി.