Asianet News MalayalamAsianet News Malayalam

ഊർക്കടവ് പാലത്തിനടിയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി

അ​ഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറുമണിയോടെയാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മ‌ൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.  
 

mans body found from Oorkadavu bridge
Author
Kozhikode, First Published Sep 28, 2019, 11:28 PM IST

കോഴിക്കോട്: ഊർക്കടവ് പാലത്തിനടിയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. വെള്ളിപ്പറമ്പ് സ്വദേശി അഞ്ചാംമൈൽ തലക്കുളങ്ങര മേത്തൽ പ്രജീഷിന്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. അ​ഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചാലിയാർ പുഴയിൽ കുത്തൊഴുക്ക് കൂടിയതിനാൽ രക്ഷാപ്രവർത്തനങ്ങൾ വൈകിയിരുന്നു. അ​ഗ്നിശമനാ സേനയ്ക്കൊപ്പം നാട്ടുകാരും ഇആർഎഫ് പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മ‌ൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 
 

Follow Us:
Download App:
  • android
  • ios