Asianet News MalayalamAsianet News Malayalam

അമ്പലപ്പുഴയിൽ 11 തെരുവുനായ്ക്കൾ ചത്ത നിലയിൽ; നിരവധിയെണ്ണം അവശനിലയിൽ; വിഷം ഉള്ളിൽചെന്നെന്ന് നി​ഗമനം

സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ പ്രാഥമിക അന്വേഷണം മാത്രമാണ് പോലിസ് നടത്തിയത്. 

many stray dogs found dead in ambalppuzha suspect poisoning
Author
First Published Sep 10, 2024, 12:09 PM IST | Last Updated Sep 10, 2024, 12:09 PM IST

ആലപ്പുഴ: അമ്പലപ്പുഴയിൽ നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്. ഇന്നലെ രാവിലെ മുതൽ പലസമയങ്ങളിൽ ആയി മൈതാനത്തിൻ്റെ പല ഭാഗത്തും നായകൾ അവശനിലയിൽ ചത്ത് വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു.

വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി. ആരാണ് നായ്ക്കൾക്ക് വിഷം നൽകിയതെന്ന കാര്യത്തിൽ വ്യക്തത ഇല്ല. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ പ്രാഥമിക അന്വേഷണം മാത്രമാണ് പോലിസ് നടത്തിയത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ പഞ്ചായത്തും പ്രദേശവാസികളോട് വിവരങ്ങൾ തേടിയിട്ടുണ്ട്. 

 

Latest Videos
Follow Us:
Download App:
  • android
  • ios