രണ്ടേ കാല്‍ കിലോ കഞ്ചാവുമായി കഞ്ചാവ് മൊത്ത വിതരണക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി. പരപ്പന്‍പൊയില്‍ കതിരോട് കൈപ്പുറായില്‍ സജീഷ് കുമാര്‍ (30) ആണ് പിടിയിലായത്. കോഴിക്കോട് എക്‌സൈസ് ഡെപ്യൂ. കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 


കോഴിക്കോട്: രണ്ടേ കാല്‍ കിലോ കഞ്ചാവുമായി കഞ്ചാവ് മൊത്ത വിതരണക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി. പരപ്പന്‍പൊയില്‍ കതിരോട് കൈപ്പുറായില്‍ സജീഷ് കുമാര്‍ (30) ആണ് പിടിയിലായത്. കോഴിക്കോട് എക്‌സൈസ് ഡെപ്യൂ. കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 

താമരശ്ശേരി, കൊടുവള്ളി മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് വിതരണം ചെയ്യുന്നതെന്ന് എക്‌സൈസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും നേരിട്ട് കഞ്ചാവ് എത്തിച്ചാണ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. കൊടുവള്ളിയിലെ വില്‍പ്പനക്കാരന് കൈമാറാനുള്ള കഞ്ചാവുമായി പോകുമ്പോഴാണ് എക്‌സൈസിന്റെ പിടിയിലായത്. 

2.200 കിലോ കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച കെ എല്‍ 57 എം 4322 നമ്പര്‍ ബൈക്കും എക്‌സൈസ് പിടിച്ചെടുത്തു. നേരത്തെ മാഹി മദ്യവുമായി താമരശ്ശേരി പോലീസിന്റെ പിടിയിലായ സജീഷ് കുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് കഞ്ചാവ് വില്‍പ്പന ആരംഭിച്ചത്. എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.