വിഴിഞ്ഞം ‌കേന്ദ്രീകരിച്ച് ഇതുവരെ നടന്ന മുഴുവൻ അപകടങ്ങളിലും മറൈൻ എൻഫോഴ്സ്മെന്റിന്റെ ഇടപെടൽ ഇങ്ങനെ നിർജ്ജീവമായിട്ടുള്ളതാണ് എന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്

തിരുവനന്തപുരം: ജീവനുകൾ കടലിൽ മുങ്ങി താഴുമ്പോൾ, ആഡംബരമായി ഉദ്‌ഘാടനം നിർവഹിച്ച മറൈൻ ആംബുലൻസ് വെറും നോക്കുകുത്തിയാകുന്നതയി ആരോപണം. മറൈൻ എൻഫോഴ്‌സ്‌മെന്റ്, തീരദേശ പൊലീസ് എന്നിവരുടെ ബോട്ടുകളും പ്രക്ഷുബ്ദതമായ കടലിൽ ഉപയോഗശൂന്യമാണെന്ന് മത്സ്യത്തൊഴിലാളികൾ. തീരസംരക്ഷണ സേനയുടെ രണ്ടുബോട്ടുകൾ കെട്ടിയിട്ടിരിക്കുന്നതിന്റെ വെറും അഞ്ഞൂറ് മീറ്റർ ദൂരത്തുവച്ചാണ് സ്റ്റേലസ് കടലിൽ മുങ്ങിപ്പോയാതെന്ന് ഒപ്പമുണ്ടായകരുന്നവർ പറയുന്നു. 

ഓഖിക്ക് പിന്നാലെ വിഴിഞ്ഞം തീരത്ത് അനുവദിച്ച മറൈൻ ആംബുലൻസും മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ടും അപകടം നടക്കുമ്പോഴും വെറും നോക്കുകുത്തികളായി സമീപത്ത് ഉണ്ടായിരുന്നു. വിഴിഞ്ഞം ‌കേന്ദ്രീകരിച്ച് ഇതുവരെ നടന്ന മുഴുവൻ അപകടങ്ങളിലും മറൈൻ എൻഫോഴ്സ്മെന്റിന്റെ ഇടപെടൽ ഇങ്ങനെ നിർജ്ജീവമായിട്ടുള്ളതാണ് എന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. ശാന്തമായ കടലിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബോട്ടുകളായതിനാൽ ഇവ പ്രക്ഷുബ്ദമായ കടലിൽ ഉപയോഗ ശൂന്യമാണെന്നാണ് വാദം. 

ഉദ്‌ഘാടന വേളയിൽ കുറച്ചുദിവസം കടലിൽ പട്രോളിംഗ് നടത്തിയ പ്രതീക്ഷ എന്ന മറൈൻ ആംബുലൻസ് ഇപ്പോൾ വിഴിഞ്ഞം തീരത്ത് വിശ്രമത്തിലാണ്. ബോട്ട് ഉപയോഗിക്കാൻ ആവശ്യമായ ഭീമമായ തുകയും പ്രക്ഷുബ്ദമായ കടലിനെ നേരിടാൻ കഴിയാത്ത ബോട്ടുമാണ് കാരണമായി പറയുന്നത്. നങ്കൂരം ഇട്ടിരിക്കുന്ന മ​റൈ​ൻ ആം​ബു​ല​ൻ​സി​ന്‍റെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യു​ള്ള ഏ​ജ​ൻ​സി​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് മാ​സം തോ​റും ന​ൽ​കു​ന്ന​ത് മൂ​ന്ന് ല​ക്ഷ​ത്തി​ൽ​പ്പ​രം രൂപയാണെന്നും ആരോപണമുണ്ട്. 

ആ​റ് കോ​ടി​യി​ൽ​പ്പ​രം രൂ​പ മു​ട​ക്കി സ​ർ​ക്കാ​ർ നി​ർ​മി​ച്ചി​റ​ക്കി​യ​താ​ണ് മ​റൈ​ൻ ആം​ബു​ല​ൻ​സ്. പദ്ധതിയുടെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ലയുള്ള ഇ​ൻ​ലാ​ന്‍റ് നാ​വി​ഗേ​ഷ​ൻ വിഭാഗം കരാർ നൽകിയ മ​റ്റൊ​രു ഏ​ജ​ൻ​സി​യാ​ണ് നി​ല​വി​ൽ മറൈൻ ആംബുലൻസുകൾ ഓടിക്കുന്നത്. ബോട്ടിലെ പ​തി​നൊ​ന്ന് ജീ​വ​ന​ക്കാ​രി​ൽ ക്യാ​പ്റ്റ​ൻ ഉൾപ്പടെ അ​ഞ്ചു പേ​ർ​ക്കു​ള്ള ശ​മ്പ​ളം ഏ​ജ​ൻ​സി മു​ഖാ​ന്തി​രവും ര​ണ്ട് പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്കും നാ​ല് ലൈ​ഫ് ഗാ​ർ​ഡു​മാ​ർ​ക്കു​മു​ള്ള ശ​മ്പ​ളം ഫി​ഷ​റീ​സ് വ​കു​പ്പ് വഴിയും നൽകുന്നു എന്നാണ് പറയുന്നത്. 

ഇതിനാൽ ഏ​ജ​ൻ​സി​ക്ക് ന​ൽ​കു​ന്ന മൂ​ന്ന് ലക്ഷം രൂപയ്ക്ക് പുറമെ ആം​ബു​ല​ൻ​സി​ന്‍റെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇന്ധന ചിലവിലും അറ്റകുറ്റപണികൾക്കും ഒക്കെയായി സ​ർ​ക്കാ​ർ മാ​സം തോ​റും മു​ട​ക്കേ​ണ്ട​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ഇറക്കിയ മൂ​ന്ന് മ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണ് വി​ഴി​ഞ്ഞ​ത്തി​ന് അ​നു​വ​ദി​ച്ച പ്ര​തീ​ക്ഷ. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ തീ​ര​ങ്ങ​ൾ വ​രെ അ​ധി​കാ​ര പ​രി​ധി​യു​ള്ള പ്ര​തീ​ക്ഷ വി​ഴി​ഞ്ഞ​ത്ത് വ​ന്ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona