ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും റിമാന്റില്‍. മൂന്നാര്‍ ഗ്രാംസ്ലാന്റ് സ്വദേശികളായ മല്ലിക, വീരപാണ്ടി എന്നിവരെയാണ് ദേവികുളം മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഒമ്പതും, ഏഴും വയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ ഉപേക്ഷിച്ച് ഗ്രാംസ്ലാന്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശിയായ മല്ലിക സമീപവാസിയായ കാമുകന്‍ വീരപാണ്ടിക്കൊപ്പം നാടുവിടുകയായിരുന്നു. കഴിഞ്ഞ ജനുവരി പതിമൂന്നിന് മല്ലികയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ദേവികുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ഇതിന്റെ അിസ്ഥാനത്തില്‍ ദേവികുളം പൊലീസ് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമിഴ്‌നാച്ചിലെ തൊഴുപ്പേട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളുവില്‍ താമസിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നാര്‍ ഡി വൈ എസ് പി രമേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി നത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 

തുടര്‍ന്ന് ദേവികുളം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസ്സത്തേയ്ക്ക് റിമാന്റ് ചെയ്യുകയായിരുന്നു. ദേവികുളം എസ് ഐ ദിലീപ്കുമാര്‍, എസ് ഐ ജോയ് ജോസഫ്, എ എസ് ഐമാരായ ഷാഹിം, ഷൗക്കത്ത്, സി പി ഒ അശോക് കുമാര്‍ വനിത സിവിൽ പോലീസ് ഖദീജ, ഷിമി ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും പ്രതികളെ പിടികൂടിയത്.