ഇടുക്കി: ദേവികുളം താലൂക്കില്‍ ഹയര്‍ സെക്കന്‍ഡറി പത്താം ക്ലാസ് പരീക്ഷകള്‍ എഴുതുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം നടത്തി യൂത്തു കോണ്‍ഗ്രസ് എവൈഎഫ്ഐ പ്രവര്‍ത്തകര്‍. ദേവികുളം നിയോജകമണ്ഡലത്തിന്റെ നേത്യത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സൗജന്യ മാസ്‌ക് വിതരണം അടിമാലിയില്‍ മുന്‍ എംഎല്‍എ എകെ മണിയും, എഐവൈഎഫിന്റെ നേത്യത്വത്തില്‍ മൂന്നാര്‍ ഹയര്‍ സെക്കന്‍‍ഡറി സ്‌കൂളില്‍ നടന്ന വിതരണം അഡ്വ. ചന്ദ്രപാലും ഉദ്ഘാടനം ചെയ്തു. 

ദേവികുളം, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തല്ലൂര്‍, എംആര്‍എസ്, വട്ടവട, ചിന്നക്കനാല്‍ , എല്ലപ്പെട്ടി , ചോത്തുപ്പാറ എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സംഘം മാസ്‌കുകളും സാനിറ്റൈസറും വിതരണം നടത്തിയത്. എഐവൈഎഫ് നടത്തിയ പരിപാടിയില്‍ കാര്‍ത്തിക്, സുനില്‍ സുരേഷ്  എസ്പി കണ്ണന്‍, വിമല്‍രാജ്, രാജാ മൂര്‍ത്തി, തുടങ്ങിയവര്‍ പങ്കെടുത്തു.

ചെണ്ടുവര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വിതരണ പരിപാടിയില്‍ എസ്എം കുമാര്‍, വിമല്‍  തുടങ്ങിയവര്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ നടന്ന പരിപാടിയില്‍ നിയോജമണ്ഡലം പ്രസിഡന്റ് അനില്‍ കനകന്‍, സംസ്ഥാന ജന. സെക്രട്ടറി എം എ അന്‍സാരി, കെ എസ് യു ജില്ലാ പ്രസിഡന്‍ഖ് ജോണി തോമസ്, ഡി സി സി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, മൂന്നാര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.