കൊല്ലം നഗരത്തിൽ മാടൻനടയിൽ വൻ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവിനെസിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
കൊല്ലം: കൊല്ലം നഗരത്തിൽ മാടൻനടയിൽ വൻ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവിനെ
സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡൽഹിയിൽ നിന്നും വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ച എംഡിഎംഎ വിൽപനയ്ക്കായി കൊല്ലത്ത് കൊണ്ടുവരികയായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ നീക്കങ്ങൾ കൊല്ലം എസിപി എസ്.ഷെരീഫിൻ്റെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലയിൽ ലഹരി മരുന്ന് വിതരണം നടത്തുന്ന പ്രധാനിയാണ് പിടിയിലായത്. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.

