Asianet News MalayalamAsianet News Malayalam

പടക്കങ്ങള്‍ ഒന്നാകെ പൊട്ടിത്തെറിച്ചു, തിരുവനന്തപുരത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം

ദീപാവലി ആഘോഷങ്ങൾക്കായി സൂക്ഷിച്ച പടക്ക കടയിലാണ്  തീപിടിത്തം ഉണ്ടായത്.

massive fire breaks out at firecracker shop in Thiruvananthapuram
Author
First Published Nov 11, 2023, 10:23 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം. തിരുവനന്തപുരത്തെ തമലത്തുള്ള പടക്ക കടയിലാണ് ഇന്ന് രാത്രിയോടെ തീപിടിത്തമുണ്ടായത്. തീപിടിത്തതില്‍ ആളപായമില്ല. തീപടര്‍ന്നതോടെ കടയിലുണ്ടായിരുന്ന പടക്കങ്ങളെല്ലാം ഒന്നാകെ പൊട്ടിത്തെറിച്ചെങ്കിലും സംഭവം നടന്നയുടനെ സ്ഥലത്തുനിന്ന് ആളുകള്‍ മാറിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പടക്കങ്ങള്‍ കൂട്ടാമായി പൊട്ടിതെറിച്ച പ്രദേശത്ത് വലിയരീതിയിലുള്ള തീഗോളം തന്നെയുണ്ടാകുകയായിരുന്നു. കുറെയെറെ പടക്കങ്ങള്‍ ഒന്നിച്ച് പൊട്ടിത്തെറിച്ചതോടെ സ്ഥലത്ത് ചെറിയ സ്ഫോടനമുണ്ടായ പ്രതീതിയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

തീപിടിത്തത്തില്‍ കടയ്ക്കു മുന്നിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ കത്തിനശിച്ചു. തീപിടത്തമുണ്ടായ ഉടനെ ബൈക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും കടയുടെ പുറത്തേക്ക് പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിമാറുകയായിരുന്നു. ദീപാവലി ആഘോഷങ്ങൾക്കായി സൂക്ഷിച്ച പടക്ക കടയിലാണ്  തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. കട പൂർണമായും കത്തി നശിച്ചു. തമലം സ്വദേശി രാധാകൃഷ്ണൻ നായരുടെ ഉടമസ്ഥതയിലുള്ളതാണ് കട. തീപടരാനുണ്ടായ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ പരിശോധനക്കുശേഷമെ ഇക്കാര്യം വ്യക്തമാകുകയുള്ളുവെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു.


ട്രെൻഡായി ഹോർലിക്‌സ്, ബൂസ്റ്റ് സ്വീറ്റ്‌സ്; ദീപാവലി വിപണി പിടിക്കാൻ കച്ചവടക്കാർ

Follow Us:
Download App:
  • android
  • ios