മൂന്നാര്‍. മാട്ടുപ്പെട്ടി ജലാശയത്തില്‍ ജലസമൃദ്ധിയായതോടെ ഹാപ്പിയിലാണ് കാട്ടാനക്കൂട്ടം. ജലാശയത്തിലെത്തിയ മൂന്ന് കാട്ടാനകളുടെ നിരാട്ട് അത്രമേല്‍ മനോഹരമായിരുന്നു.

ഒന്നിനുപുറത്ത് മറ്റൊന്ന് കയറി നിന്ന് നിരാടുന്ന കാഴ്ച ബോട്ടിംഗ് ആസ്വാദിക്കുവാനെത്തിയ സന്ദർശകരും ഡ്രൈവറുമാണ് കാമറയിൽ പകർത്തി സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചത്. കരയിൽ കൊന്പൻ നിൽക്കുകയും മറ്റുള്ള രണ്ട് ആനകൾ ജലാശയത്തിൽ കുറുന്പുകൾ കാട്ടി നീരാടുന്നതും ചിത്രത്തില്‍ വ്യക്തമാണ്.