ദിശാബോര്‍ഡ് ബാക്കി, വെറുതെ ഇൻഫർമേഷൻ സെന്‍റർ! മാവേലിക്ക് സിഗ്നൽ മാറി നല്‍കിയത് അമിത ജോലിഭാരം കാരണം, ആക്ഷേപം
റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ അടച്ച് പൂട്ടിയത് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കൂടുതല്‍ ജോലി ഭാരമുണ്ടാക്കിയെന്ന് റെയില്‍വേ യൂസേഴ്സ് ഫോറം ആരോപിക്കുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററിലേക്ക് വഴി കാണിക്കുന്ന ദിശാബോര്‍ഡുണ്ട്. പക്ഷേ, സെന്‍റര്‍ പൂട്ടി കിടക്കുകയാണ്.

കാസര്‍കോട്: കാഞ്ഞങ്ങാട് സ്റ്റേഷന്‍ മാസ്റ്റര്‍ മാവേലി എക്സ്പ്രസിന് സിഗ്നല്‍ മാറി നല്‍കിയ സംഭവത്തിന് പ്രധാന കാരണം അമിത ജോലി ഭാരമാണെന്ന് ആക്ഷേപം. റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ അടച്ച് പൂട്ടിയത് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കൂടുതല്‍ ജോലി ഭാരമുണ്ടാക്കിയെന്ന് റെയില്‍വേ യൂസേഴ്സ് ഫോറം ആരോപിക്കുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററിലേക്ക് വഴി കാണിക്കുന്ന ദിശാബോര്‍ഡുണ്ട്. പക്ഷേ, സെന്‍റര്‍ പൂട്ടി കിടക്കുകയാണ്.
യാത്രക്കാരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയേണ്ട ഉത്തരവാദിത്വം കൂടി ഇപ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്കാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 6.44 നാണ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറിയത്. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ സിഗ്നല്‍ മാറി നല്‍കിയതിനാല്‍ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. യാത്രക്കാര്‍ ചില പ്രശ്നങ്ങള്‍ തന്നോട് സംസാരിക്കുന്നുണ്ടായിരുന്നുവെന്നും ഇതിനിടയില്‍ സംഭവിച്ച അബദ്ധമാണെന്നുമാണ് സ്റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വേയ്ക്ക് നല്‍കിയ വിശദീകരണം.
ഇന്‍ഫര്‍മേഷന്‍ സെന്‍ററിലുണ്ടായിരുന്ന ജീവനക്കാരനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയെന്നാണ് അറിയുന്നത്. കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറിക്കയറിയ സംഭവത്തിൽ വീഴ്ച വരുത്തിയ സ്റ്റേഷൻ മാസ്റ്റർക്ക് കൂടുതൽ പരിശീലനം നൽകാനാണ് റെയില്‍വേ തീരുമാനം എടുത്തത്. . 15 ദിവസത്തെ പരിശീലനം നൽകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ ഭാഗത്ത് ചെറിയ അശ്രദ്ധ ഉണ്ടായതാണെന്നും മറ്റ് സാങ്കേതിക പിഴവുകൾ ഒന്നും തന്നെ ഇല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഇതിൽ സുരക്ഷ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. സ്റ്റേഷൻ മാസ്റ്റർ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് ചില യാത്രക്കാർ എത്തി ട്രെയിനിനെ കുറിച്ച് വിശദാംശങ്ങൾ ചോദിച്ച സമയത്ത്, സ്റ്റേഷൻ മാസ്റ്ററുടെ ഭാഗത്ത് നിന്ന് ചെറിയൊരു അശ്രദ്ധ വന്നു. അതുകൊണ്ടാണ് സിഗ്നൽ മാറ്റി കൊടുത്തത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ അദ്ദേഹത്തിന് 15 ദിവസത്തെ പരിശീലനം നൽകും. മറ്റ് നടപടികളൊന്നും എടുത്തിട്ടില്ല. പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ വ്യക്തമാക്കി.