വീടിന്റെ മേല്‍ക്കൂര തകർന്നു വീണു. ഇന്ന് പുലര്‍ച്ചെ  അഞ്ചോടെ തെക്കേക്കര ചൂരല്ലൂര്‍ എല്‍ഐസി കോളനിയില്‍  സരോജിനിയുടെ വീടാണ് തകര്‍ന്നത്. 

മാവേലിക്കര: വീടിന്റെ മേല്‍ക്കൂര തകർന്നു വീണു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ തെക്കേക്കര ചൂരല്ലൂര്‍ എല്‍ഐസി കോളനിയില്‍ സരോജിനിയുടെ വീടാണ് തകര്‍ന്നത്. രാത്രി മുഴുവന്‍ കനത്ത മഴ പെയ്തിരുന്നു. അപകട സമയം സരോജിനിയും, മകന്‍ ശരത്തും ബന്ധുവായ ബിപിനുമാണ് വീട്ടിലുണ്ടായിരുന്നത്. 

മേല്‍ക്കൂരയുടെ ഓടും തടികളും വീണ് മൂന്നു പേര്‍ക്കും പരിക്കേറ്റു. ഇവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ ഭിത്തികള്‍ ഇടിഞ്ഞു വീഴാതിരുന്നത് കാരണം വലിയ ദുരന്തമൊഴിവായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona