Asianet News MalayalamAsianet News Malayalam

രാത്രിയില്‍ മാലിന്യം ഉപേക്ഷിക്കുന്നവരെ സൂക്ഷിച്ചോളൂ..! മേയര്‍ ഇറങ്ങിയിട്ടുണ്ട്

മാലിന്യം നീക്കി വൃത്തിയാക്കിയ പാർവതി പുത്തനാർ പോലുള്ള ജലസോത്രസ്സുകളിൽ കോഴിവേസ്റ്റടക്കമുള്ള മാലിന്യം നിറയുന്നതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു

mayor checking in night for finding who disposing waste
Author
Thiruvananthapuram, First Published Jan 5, 2020, 10:06 AM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ രാത്രികാലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താനായി മേയറുടെ നേതൃത്വത്തിൽ പരിശോധന. മാലിന്യം വലിച്ചറെയുന്നവർ നഗരസഭാ ജീവനക്കാരെ ആക്രമിക്കുന്നത് പതിവായതോടെയാണ്  സ്ക്വാഡുമായി മേയർ നേരിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ആറ്റിപ്രയിലും പൂന്തുറയിലും നഗരസഭ മാലിന്യ സ്ക്വാഡിലെ ജീവനക്കാർ ആക്രമണത്തിനിരയായിരുന്നു.  

ദിവസവേതനക്കാരായ ജീവനക്കാർ ക്രൂരമായ അക്രമമാണ് നേരിട്ടത്.  ഹൈവേ കേന്ദ്രീകരിച്ച് ഇത്തരം ആക്രമണങ്ങൾ പതിവാണെന്നാണ് നഗരസഭാ ജീവക്കാരുടെ പരാതി. രാത്രി നേരിട്ട് പരിശോധനയ്ക്കിറങ്ങിയ മേയറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനും ഹൈവേ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന്  വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കൂടുതൽ രാത്രികാല ജീവനക്കാരെ നിയമിക്കാനും സുരക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുമെന്ന് മേയർ ഉറപ്പ് നൽകി. മാലിന്യം നീക്കി വൃത്തിയാക്കിയ പാർവതി പുത്തനാർ പോലുള്ള ജലസോത്രസ്സുകളിൽ കോഴിവേസ്റ്റടക്കമുള്ള മാലിന്യം നിറയുന്നതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കൂടുതൽ ഫൈൻ ഈടാക്കാനും നിയമനടപടികൾ ശക്തമാക്കാനുമാണ് നഗരസഭയുടെ തീരുമാനം. 

Follow Us:
Download App:
  • android
  • ios