തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബിൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്

മലപ്പുറം: മലപ്പുറം തിരൂരിൽ 45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിൽ. തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബിൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നുമാണ് ഈ സംഘം എം ഡി എം എ വില്പനക്കായി എത്തിച്ചത്. തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും കേന്ദ്രീകരിച്ച് വില്പന നടത്തുവാനാണ് രാസ ലഹരി കൊണ്ടു വന്നതെന്നാണ് പ്രാഥമിക നിഗമനം. തിരൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുകയാണെന്ന് തിരൂർ പൊലീസ് അറിയിച്ചു.

ഒന്നല്ല, രണ്ട് ചക്രവാതചുഴി രൂപപ്പെട്ടു, ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമാകുന്നു; കേരളത്തിൽ വീണ്ടും മഴ ജാഗ്രത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം