കട പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 

കണ്ണൂര്‍: കണ്ണൂര്‍ മാതമംഗലത്ത് ഔഷധശാലയില്‍ തീപിടുത്തം. ടൗണിലെ സ്വാമീസ് ഔഷധ കടയിലെ രണ്ടാം നിലയിലാണ് രാവിലെ ഒമ്പത് മണിയോടെ തീപിടുത്തമുണ്ടായത്. കട പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം. സംഭവ നടക്കുമ്പോള്‍ കടയില്‍ ആരും ഉണ്ടായിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona