പൊലീസ് പിന്തുടർന്നതിനെ തുടർന്ന് പേടിച്ച് വാഹനത്തിന്റെ വേഗത കൂട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

തിരുവനന്തപുരം: നെയ്യാറ്റിൻകര കരക്കോണം കല്ലറത്തലയിൽ കാറ് തെങ്ങിലിടിച്ച് വിദ്യാർത്ഥി മരിച്ചു. പൊലീസ് പിന്തുടർന്നതിനെ തുടർന്ന് പേടിച്ച് വാഹനത്തിന്റെ വേഗത കൂട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാരക്കോണം മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥി സുഖിൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബെന്നിയുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം .