ഹരിപ്പാട്: സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കുമാരപുരം നാരകത്ര കണത്തറയിൽ സോമനാഥൻ നായരാണ് മരിച്ചത്. ദേശീയപാതയിൽ  നാരകത്ര ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

പ്രഭാത സവാരിക്കു ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ എതിരേ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെട്ടു. സുകുമാരൻ നായർ ആന്‍ഡ് ബ്രദേഴ്സ് സ്ഥാപനം, ഭവാനി മന്ദിർ, ശക്തി ഓഡിറ്റോറിയം, ഭവാനി ജുവലേഴ്സ്, സുമൻസ്കറി പൗഡർ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്.