വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലായിരുന്നു.
ഹരിപ്പാട് : അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. നങ്ങ്യാർകുളങ്ങര രാജൂസ് ബേക്കറി ഉടമ ചിങ്ങോലി പുത്തൻപറമ്പിൽ പി കെ ജേക്കബ്(രാജു-57)ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ബേക്കറി അടച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ദേശീയ പാതയിൽ റോയൽ ഗാർഡൻസിന് വടക്കുവശം വച്ചാണ് അജ്ഞാത വാഹനം തട്ടിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്ന പി കെ ജേക്കബ് കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. സംസ്ക്കാരം നടത്തി.
