തൊഴിലുഴപ്പെന്നും കൂലിയുറപ്പെന്നുമൊക്കെ തൊഴിലുറപ്പ് പദ്ധതിക്ക് ചീത്തപ്പേരുണ്ട്. എന്നാൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മഞ്ചുമലയിലുള്ള തൊഴിലാളികളെ ആ കൂട്ടത്തിൽ കൂട്ടേണ്ട. ഇവിടെയുള്ളവർ നല്ല 'കട്ട'പ്പണിയിലാണ്. 

ഇടുക്കി: തൊഴിലുഴപ്പെന്നും കൂലിയുറപ്പെന്നുമൊക്കെ തൊഴിലുറപ്പ് പദ്ധതിക്ക് ചീത്തപ്പേരുണ്ട്. എന്നാൽ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മഞ്ചുമലയിലുള്ള തൊഴിലാളികളെ ആ കൂട്ടത്തിൽ കൂട്ടേണ്ട. ഇവിടെയുള്ളവർ നല്ല 'കട്ട'പ്പണിയിലാണ്.

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ മുഖം നൽകിയിരിക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്ത്. തൊഴിലുറപ്പുകാരുടെ നേതൃത്വത്തിൽ സിമന്റ് കട്ട നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി.

വണ്ടിപ്പെരിയാർ പഞ്ചായത്തിന്‍റെ 10 ലക്ഷം രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയത്. നിർമ്മാണ സാമഗ്രികൾ എത്തിക്കുക,സിമന്റ് കട്ടകളുടെ വിപണനം തുടങ്ങിയ ചുമതല കുടുംബശ്രീക്കാണ്.

പദ്ധതി വിജയകരമായാൽ കൂടുതൽ നിർമ്മാണ യൂണിറ്റുകൾ തുടങ്ങാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.