കുട്ടിയുടെ വീടിനു സമീപം അപ്പൂപ്പനും അമ്മൂമ്മയും വാടകക്ക് താമസിക്കുന്ന വീട്ടിലാണ് രണ്ടു വർഷമായി പ്രതിയായ ചന്ദ്രൻ താമസിച്ചു വന്നിരുന്നത്.ഇവിടെ വെച്ചാണ് പീഡനം നടന്നത്.

ഹരിപ്പാട്: ആറാട്ടുപുഴയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആലപ്പാട്, അഴീക്കൽ, പുതുവീട്ടിൽ ചന്ദ്രൻ (42)നെയാണ് തൃക്കുന്നപ്പുഴ എസ്ഐ സിസിൽ ക്രിസ്ത്യൻ രാജിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. ഞായറാഴ്ച രാവിലെയാണ് പീഡനം നടന്നത്. ഉച്ചയോടെ ശാരീരിക ബുന്ധിമുട്ടുകൾ ഉണ്ടെന്നു കുട്ടി പറഞ്ഞതോടെയാണ് വീട്ടുകാർ ഇത് അറിയുന്നത്. 

തുടർന്ന് ആറാട്ടുപുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് കായംകുളം ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധന നടത്തി. ഉടൻ രക്ഷിതാക്കളും ഗ്രാമപഞ്ചായത്ത് അംഗവും ചേർന്ന് വിവരം ചൈൽഡ്‌ലൈനിലും, പോലീസിലും അറിയിക്കുകയായിരുന്നു. കുട്ടിയുടെ വീടിനു സമീപം അപ്പൂപ്പനും അമ്മൂമ്മയും വാടകക്ക് താമസിക്കുന്ന വീട്ടിലാണ് രണ്ടു വർഷമായി പ്രതിയായ ചന്ദ്രൻ താമസിച്ചു വന്നിരുന്നത്.ഇവിടെ വെച്ചാണ് പീഡനം നടന്നത്.