കോഴിക്കോട് പോക്‌സൊ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു...

കോഴിക്കോട്: വിദ്യാര്‍ഥിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ മധ്യവയസ്‌ക്കനെ കാക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പുല്ലാളൂര്‍ ചൊവ്വഞ്ചേരി പറമ്പില്‍ കോയിപറമ്പത്ത് ബാബു(58) ആണ് അറസ്റ്റിലായത്. മൂന്നാഴ്ച മുൻപാണ് പതിനാറുകാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി വന്നത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച പ്രതി കാക്കൂര്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വീട്ടില്‍ മൂകതയില്‍ കഴിയുകയായിരുന്ന കുട്ടിയുടെ മാനസികാവസ്ഥ രക്ഷിതാക്കള്‍ അംഗന്‍വാടിയില്‍ അറിയിക്കുകയും അവര്‍ ചൈല്‍ഡ്‌ലൈനിന് പരാതി നല്‍കുകയും ചെയ്തു. ഈ വിവരം ചൈല്‍ഡ് ലൈന്‍ കാക്കൂര്‍ പോലിസിന് കൈമാറി. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ കഴിയാത്ത പോലിസിന്റെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാനിരിക്കവെയാണ് ബാബു കീഴടങ്ങിയത്. കോഴിക്കോട് പോക്‌സൊ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു