തിരുവനന്തപുരം: തിരുവനന്തപുരത്ത് കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയകന്‍ അറസ്റ്റില്‍. കന്യാകുമാരി പേച്ചിപ്പാറ കടമ്പന്‍മൂട് സ്വദേശി എസ് സുരേഷ് (47) ആണ് പിടിയിലായത്. 14 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

ബാലികയുടെ മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്ത് പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.