11.57 ഗ്രാം കഞ്ചാവും 18,700 രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

കല്‍പ്പറ്റ: വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. മേപ്പാടി പഴയേടത്ത് വീട്ടില്‍ ഫ്രാന്‍സിസ് (56)നെയാണ് തിങ്കളാഴ്ച രാത്രി കല്‍പ്പറ്റ പൊലീസ് പിടികൂടിയത്. കല്‍പ്പറ്റ ടൗണില്‍ നിന്ന് പിടികൂടിയ ഇയാളില്‍ നിന്ന് 11.57 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. 18,700 രൂപയും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയതിലൂടെ ലഭിച്ചതാണെന്ന് പോലീസ് അറിയിച്ചു. 

എസ്.ഐ അജിത് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിനില്‍ രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

READ MORE: പുലർച്ചെ നെഞ്ചുവേദന; അസിസ്റ്റന്റ് എന്‍ജിനീയറായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു