വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

മലപ്പുറം: ഇന്ത്യൻ നിർമിത വിദേശമദ്യ ശേഖരവുമായി മധ്യവയസ്‌കൻ പിടിയിൽ. ഉള്ളണം കൂട്ടുമൂച്ചി റോഡിനടുത്ത് മുണ്ടിയൻ കാവ് സ്‌കൂൾ റോഡിന് സമീപത്തെ എ.കൃഷ്ണനാണ് (55) വിൽപനക്കായി ശേഖരിച്ചുവച്ച 27.5 ലിറ്റർ മദ്യവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പരപ്പനങ്ങാടി എക്‌സൈസ് റേഞ്ചിലെ അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിനേശനും സംഘവുമാണ് ഇയാളെ പിടികൂടിയത്. സിവിൽ എക്‌സൈസ് ഓഫിസർമാരായ ജനരാജ്, ജിഷ്‌നാദ്, വനിത സിവിൽ എക്‌സൈസ് ഓഫിസർ ഐശ്വര്യ, എക്‌സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവർ ഓപറേഷന് നേതൃത്വം നൽകി. പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം