കോട്ടത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ പുഴക്കം വയലിന് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു ബാലൻ പണിയെടുത്തിരുന്നത്. ഇതിനിടെ പറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന.
വയനാട്: പടിഞ്ഞാറത്തറയിൽ തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റു മരിച്ചു. മാടത്തുംപാറ കോളനിയിലെ ബാലനാണ് മരിച്ചത്. കോട്ടത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ പുഴക്കം വയലിന് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു ബാലൻ പണിയെടുത്തിരുന്നത്. ഇതിനിടെ പറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന.
