രാധാകൃഷ്ണന്റെ കാര്യം നോക്കാൻ ഒരാളെ ഏർപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും

കൊച്ചി: ബന്ധുക്കൾ വീട്ടിനകത്ത് പൂട്ടിയിട്ട മധ്യവയസ്കനെ അവശ നിലയിൽ. എറണാകുളം ജില്ലയിലെ അമ്പാട്ടുകാവിലാണ് സംഭവം. അമ്പാട്ടുകാവ് സ്വദേശി രാധാകൃഷ്ണനെയാണ് അവശ നിലയിൽ കണ്ടെത്തിയത്. ഭക്ഷണവും ചികിത്സയും ലഭിക്കാതെ തീർത്തും അവശ നിലയിലായിരുന്നു ഇദ്ദേഹം. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടതിനാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് ഇദ്ദേഹത്തെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഒരു വർഷമായി രാധാകൃഷ്ണൻ അവശനിലയിലായിരുന്നു. ആരോ പിഎച്ച്സിയിലേക്ക് വിവരം അറിയിച്ചതിനെ തുടർന്ന് തദ്ദേശ സ്ഥാപനത്തിൽ നിന്ന് പ്രതിനിധികൾ എത്തി പരിശോധിക്കുകയായിരുന്നു. രാധാകൃഷ്ണന്റെ കാര്യം നോക്കാൻ ഒരാളെ ഏർപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റും.