കളിക്കുന്നതിനിടെ ടയറ് ദേഹത്ത് കൊണ്ടതിന് ആറാം ക്ലാസുകാരന് മര്‍ദ്ദനം, ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ
കളിക്കുന്നതിനിടെ ടയറ് ദേഹത്ത് കൊണ്ടതിന് ആറാം ക്ലാസുകാരന് മര്‍ദ്ദനം, ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ആറാംക്ലാസുകാരനെ ക്രൂരമായി മർദിച്ച ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ സൽമാൻ അൻസാരിയെയാണ് തേഞ്ഞിപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ സ്വദേശി സുനിൽകുമാർ -വസന്ത ദമ്പതികളുടെ മകൻ അശ്വിനാണ് മർദനമേറ്റത്. കുട്ടി ടയർ ഉരുട്ടിക്കളിക്കുമ്പോൾ ദേഹത്ത് തട്ടിയതിനാണ് ഇയാൾ ക്രൂരമായി മർദിച്ചത്. സെപ്റ്റംബർ രണ്ടിന് മലപ്പുറം പള്ളിപ്പുറത്തെ വാടക കൊട്ടേഴ്‌സിൽ വച്ചായിരുന്നു മർദനം. അശ്വിൻ ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടി എന്നാരോപിച്ചാണ് ഇതര സംസ്ഥാന തൊഴിലാളിയായ സൽമാൻ കുട്ടിയെ ക്രൂരമായി മർദിച്ചത്. കഴുത്ത് ഞെരിച്ചതിന് ശേഷം വടി കൊണ്ടും അടിച്ചു. പരിക്കേറ്റ അശ്വിൻ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിന് ശേഷം സൽമാൻ നാട്ടിലേക്ക് മുങ്ങി. പിന്നാലെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഗര്‍ഭിണിക്ക് രക്തം മാറി നൽകിയതിൽ നടപടി, 2 ഡോക്ടർമാരെ പിരിച്ചുവിട്ടു, സ്റ്റാഫ് നഴ്സിന് സസ്പെൻഷൻ