ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ  ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്

കോഴിക്കോട്: അതിഥി തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിക്കോട് വെച്ചാണ് സംഭവം നടന്നത്. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ ഒഴുക്കിൽപ്പെട്ടാണ് മരണം നടന്നത്. കെഎസ്ഇബിയിൽ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയും തിരുവമ്പാടി പൊലീസും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അതേസമയം അട്ടപ്പാടിയിലും മുങ്ങിമരണം നടന്നു. ഭവനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവാണ് അപകടത്തിൽ പെട്ട് മരിച്ചത്. കോയമ്പത്തൂർ സ്വദേശി ധർമരാജനാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നു മണിയോടെ ആണ് അപകടം. നാട്ടുകാരും മറ്റും ചേർന്നാണ് ഭവാനിപ്പുഴയിൽ നിന്ന് ധർമ്മരാജനെ കരക്കെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.