ഇടുക്കി: ചിറ്റാമ്പാറയിലെ ഏലത്തോട്ടത്തിൽ  ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ആരെന്ന് വ്യക്തമായിട്ടില്ല. ഏലക്ക മോഷ്ടിക്കാൻ എത്തിയ അജ്ഞാതരെ വെടിവെക്കുകയായിരുന്നുവെന്നാണ് തോട്ടം ഉടമയുടെ സഹായിയുടെ മൊഴി. തോട്ടം ഉടമ ഒളിവിലാണ്. ഇടുക്കി വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.