മില്‍മ കോഴിക്കോട് ഡയറിയില്‍ നിന്ന്  സൂപ്പര്‍ റിച്ച് പാല്‍ വിപണിയിലിറക്കി. അഞ്ച് ശതമാനം കൊഴുപ്പും ഒന്‍പത് ശതമാനം കൊഴുപ്പിതര ഖരപ ഥാര്‍ത്ഥങ്ങളും ഉള്ളതാണ് സൂപ്പര്‍ റിച്ച് പാലെന്ന് സീനിയര്‍ മാനേജര്‍ ഷാജിമോന്‍ അറിയിച്ചു

കോഴിക്കോട്: മില്‍മ കോഴിക്കോട് ഡയറിയില്‍ നിന്ന് സൂപ്പര്‍ റിച്ച് പാല്‍ വിപണിയിലിറക്കി. അഞ്ച് ശതമാനം കൊഴുപ്പും ഒന്‍പത് ശതമാനം കൊഴുപ്പിതര ഖരപ ഥാര്‍ത്ഥങ്ങളും ഉള്ളതാണ് സൂപ്പര്‍ റിച്ച് പാലെന്ന് സീനിയര്‍ മാനേജര്‍ ഷാജിമോന്‍ അറിയിച്ചു. 

ഹോമോജനൈസ്ഡ് ചെയ്ത ഈ പാലില്‍ നിന്നും കൂടുതല്‍ ചായയും രുചികരമായ പായസവും തയ്യാറാക്കാം. ഒരു ലിറ്റര്‍, 525 മില്ലി ലിറ്റര്‍ പായ്ക്കുകളില്‍ ലഭ്യമാണ്. ലിറ്ററിന് 55 രൂപയും 525 എംഎല്ലിന് 30 രൂപയുമാണ് വില. 

സൂപ്പര്‍ റിച്ച് പാല്‍ ഇന്നു മുതല്‍ മില്‍മ ബൂത്തുകളില്‍ ലഭിക്കും. ഉപഭോക്താക്കളില്‍ നിന്ന് നല്ല സ്വീകാര്യത പ്രതീക്ഷിക്കുന്നതായും മില്‍മ ചെയര്‍മാന്‍ കെഎസ് മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ അറിയിച്ചു.

മുഹമ്മയിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഇനി പാട്ടുകേട്ട് പണിയെടുക്കും; 10 റേഡിയോ സമ്മാനിച്ച് പഞ്ചായത്ത്

മുഹമ്മ: തൊഴിലുറപ്പ് തൊഴിലാളികൾക്കായി പാട്ടു കേട്ട് പണിയെടുക്കുന്നതിനായി 10 റേഡിയോ നൽകി മുഹമ്മ പഞ്ചായത്ത്. 12 -ാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് പഞ്ചായത്ത് റേഡിയോ വാങ്ങി നല്‍കിയത്. വാർഡിൽ 10 തൊഴിലുറപ്പ് ഗ്രൂപ്പുകളാണ് ഉള്ളത്. ഓരോ ഗ്രൂപ്പിനും ഓരോ റേഡിയോ വീതമാണ് മെമ്പറിന്റ നേതൃത്വത്തിൽ നൽകിയത്. വാർഡിൽ നടന്ന ചടങ്ങിൽ ആര്യാട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ആർ രജിത് റേഡിയോ തൊഴിലാളികൾക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് അംഗം ലതീഷ് ബി ചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇങ്ങനെ ഒരുപദ്ധതി. തൊഴിലാളികൾക്ക് പോസിറ്റിവ് എനർജി നൽകുകയും കാര്യക്ഷമത വളർത്തലുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ലതീഷ് പറഞ്ഞു. നേരത്തേ പഞ്ചായത്തില്‍ ആഫ്രിക്കൻ ഒച്ചി​ന്‍റെ ശല്യം വർധിച്ചതോടെ ഇതിനെ ഉന്മൂലനം ചെയ്യുന്നതിന്​ സമ്മാനങ്ങളും ഏറ്റവും കൂടുതൽ ഒച്ചിനെ പിടിക്കുന്നവർക്ക് സൗജന്യ മെട്രോ യാത്രയും വാഗ്ദാനം ചെയ്ത് വാര്‍ഡ് ശ്രദ്ധ നേടിയിരുന്നു.

തൊഴിലുറപ്പ് തൊഴിലാളികളുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം ഗാനരചയിതാവ് രാജീവ് ആലുങ്കൽ കേക്ക് മുറിച്ചു നടത്തി. തൊഴിലുറപ്പ് സാധ്യതകളെ സംബന്ധിച്ചു. ആര്യാട് ബ്ലോക്ക് ഹൗസിംഗ് ഓഫീസർ സി പ്രദീപ് കുമാർ, ആര്യാട് ബ്ലോക്ക് വനിതാ ക്ഷേമ ഓഫീസർ സജിത് രാജ് എൻ എന്നിവർ ക്ലാസ്സ് എടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുമായി "തുറന്നു പറച്ചിൽ "സംവാദം ആർ സബീഷ് മണവേലി നേതൃത്വം നല്‍കി.രജനി റോയ്, ശാന്തപ്പൻ, ബീന സൈജു, ഗ്രീഷ്മ ശിശുപാലൻ, സൗമ്യ, ബൈജു ശാന്തി എന്നിവർ സംസാരിച്ചു.