അമ്പലപ്പുഴ: ആലപ്പുഴയില്‍ കുപ്പിവെള്ളം കയറ്റിപ്പോയ മിനിലോറി മറിഞ്ഞ് ദേശീയപാതയിൽ ഗതാഗത സ്തംഭിച്ചു. പുറക്കാട് പഴയങ്ങാടിയിൽ ഇന്ന് ഉച്ചക്ക് 1.15 ഓടെയാണ് അപകടമുണ്ടായത്. കോലഞ്ചേരിയിൽ നിന്ന് കായംകുളത്തേക്കു പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി വാഹനം തലകീഴായി മറിയുകയായിരുന്നു. സ്ഥലത്തെത്തിയ ഹൈവേ പൊലീസും അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.