അമലിനും അഫീഫക്കും ആശംസകളുമായി മന്ത്രി ശിവൻകുട്ടി. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു ഇരുവരും വിവാഹിതരായത്.
തിരുവനന്തപുരം: ഇന്ന് വിവാഹിതരായ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുഷ്പലതയുടെയും സജിയുടെയും മകൻ അമലിനും, ഇബ്രാഹീം. സിയുടെയും ആരിഫ. പിയുടെയും മകൾ ഡോ. അഫീഫ തസ്‌നീമിനും ആശംസകളുമായി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു ഇരുവരും വിവാഹിതരായത്. നിരവധി പേരാണ് വധൂവരന്മാര്‍ക്ക് ആശംസകളുമായി രംഗത്തെത്തിയത്. ആശംസകളുമായി മുന്‍മന്ത്രി കെ.കെ. ശൈലജയും രംഗത്തെത്തി. പ്രിയപ്പെട്ട അമലും ഡോ.അഫീഫാ തസ്നീമും വിവാഹിതരായി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോ. സിക്രട്ടരി പുഷ്പലത യുടെയും സജീഷിൻ്റെയും മകനാണ് അമൽ. ഹഫീഫയും അമലും എനിക്ക് ഏറെ പ്രിയപ്പെട്ട കുട്ടികളാണ്. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകളെന്നും അദ്ദേഹം കുറിച്ചു.
