ബന്ധുവിൽ നിന്ന് ഉപദ്രവം നേരിടുന്നതായി പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ 68കാരൻ പിടിയിൽ. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. ബന്ധുവിൽ നിന്ന് ഉപദ്രവം നേരിടുന്നതായി പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാർ ചൈൽഡ് ലൈനിന് നൽകിയ പരാതിയെ തുടർന്നാണ് പട്ടാമ്പി പൊലീസ് നടപടി സ്വീകരിച്ചത്.

പ്രതി രണ്ടു വർഷമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നടപടികൾക്ക് ശേഷം പ്രതിയെ ഒറ്റപ്പാലം ജയിലിലേക്ക് മാറ്റി.

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരണത്തിന് കീഴടങ്ങി; നേരിട്ടത് ക്രൂര പീഡനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം