പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന യുവാവിനെ നെടുങ്കണ്ടം പൊലീസ് പിടികൂടി.

നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ (Minor girl) കടത്തികൊണ്ടുവന്ന യുവാവിനെ നെടുങ്കണ്ടം പൊലീസ് (Nedunkandam police) പിടികൂടി. മധ്യപ്രദേശിലെ ഡിപ്‌ഡോരി ജില്ലയിലെ കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ ഹനുമന്ത് ലാല്‍ പരസ്‌തെ (25) ആണ് അതിര്‍ത്തി സംസ്ഥാനമായ ഛത്തിസ്ഗഢ് സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് വന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2019-ലാണ് കേസിന് ആസ്പദമായ തട്ടികൊണ്ടുപോകല്‍ നടന്നത്. മധ്യപ്രദേശിലെ ഡിപ്‌ഡോരി ജില്ലയിലെ കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ ഹനുമന്ത് ലാല്‍ പരസ്‌തെ (25) ആണ് അതിര്‍ത്തി സംസ്ഥാനമായ ഛത്തിസ്ഗഢ് സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോന്നത്. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടങ്ങളില്‍ ഇരുവരും ജോലി ചെയ്ത് വന്നിരുന്നു. 

ചത്തീസ്ഗഢിലെ കബീര്‍ദാം ജില്ലയിലെ കുക്ദൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ ഇടുക്കി ജില്ലയില്‍ ഉള്ള വിവരം ലഭിക്കുന്നത്. കുക്ദൂര്‍ പൊലീസ് സ്‌റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ വിമല ദുര്‍വേ, ഹെഢ് കോണ്‍സ്റ്റബിള്‍ ബി.ഡി ടംടണ്‍, കോണ്‍സ്റ്റബിള്‍ മനീഷ് ജാരിയ, ദ്വീഭാഷി മനോജ് രാജന്‍ എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘം നെടുങ്കണ്ടത്ത് എത്തുകയായിരുന്നു. 

തുടര്‍ന്ന് നെടുങ്കണ്ടം സിഐ ബിഎസ് ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ജി അജയകുമാര്‍, രഞ്ജിത്ത് എന്നിവരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കജനാപ്പാറയില്‍ പ്രതിക്ക് രണ്ട് സുഹൃത്തുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ഇവര്‍ മുഖാന്തിരം ചേമ്പളം കൗന്തി ഇല്ലിപ്പാലത്ത് നിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു. 

പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോട്ടയത്ത് ഒരു കോണ്‍വെന്റില്‍ ജോലി ചെയ്ത് വരുന്ന പെണ്‍കുട്ടിയെ കണ്ടെത്തും. അവിടെനിന്നും ഛത്തിസ്ഗഢ് പൊലീസ് ഇന്ന് ഇരുവരേയും കൂട്ടി സ്വദേശത്തേയ്ക്ക് പുറപ്പെടും. പ്രതിക്ക് സ്വദേശത്ത് ഭാര്യയും മൂന്ന് കുട്ടികളും വേറെയുണ്ട്.

പിറന്നാള്‍ ദിനത്തില്‍ മദ്യപിച്ചെത്തി മര്‍ദ്ദിച്ചു; ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി

നെടുങ്കണ്ടം: വണ്ടന്‍മേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകം. വണ്ടന്‍മേട് (Vandanmedu) പുതുവലില്‍ രഞ്ജിത്തി(38) കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷ്മി (28)യെന്ന് തെളിഞ്ഞു. ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണമാണ് കൊലപാതകം തെളിഞ്ഞത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : ഈ മാസം ആറിനാണ് വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്ത് (38) വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച വണ്ടന്‍മേട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസ് എസ്‌ഐമാരായ എബി, സജിമോന്‍ ജോസഫ് എഎസ്‌ഐ മഹേഷ് സിപിഒമാരായ ജോണ്‍, വി.കെ അനീഷ് വനിത സിപിഒ രേവതിഎന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചു. സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷ്മിയേയും മദ്യപിച്ചെത്തുന്ന. രഞ്ജിത് അസഭ്യം പറയുകയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.

കൃത്യം നടന്ന ദിവസം പ്രതിയായ അന്നൈ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു. അമിതമായി മദ്യപിച്ച് എത്തിയ രഞ്ജിത് ഭാര്യയോട് വഴക്ക് ഉണ്ടാക്കി. ഇതിന് തടസ്സം പിടിച്ച അമ്മയെ കൈയ്യില്‍ പിടിച്ച് വലിച്ച് ഇവള്‍ ഇല്ലെങ്കില്‍ നീ എന്റെ കൂടെ വന്ന് കിടക്കെടി എന്ന് പറയുകയും ഉണ്ടായി. ഇതില്‍ കലിപൂണ്ട അന്നെ ലക്ഷ്മി ശക്തിയായി പിടിച്ച് പുറകോട്ട് തള്ളികയും പിന്നിലെ കല്‍ഭിത്തിയില്‍ രഞ്ജിത് തലയിടിച്ച് വിഴുകയും ചെയ്തു. 

പിന്നീട് എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയില്‍ നിരവധിതവണ കാപ്പിവടികൊണ്ട് അടിക്കുകയും നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ വര്‍ഷം മരിച്ച രഞ്ജിത്ത് അയല്‍വാസിയെ കയറി പിടിച്ചതിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയും റിമാന്റില്‍ പോവുകയും ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.