ബാംഗ്ലൂര്‍ ലവ്‌ലി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്ന മിന്റീസ് ഗുളിക രൂപത്തിലുള്ള മിഠായി വയനാട്ടില്‍ നിരോധിച്ചു. മിന്റീസ് ടാബ്ലറ്റ്ഡ് ഷുഗര്‍ കണ്‍ഫക്ഷനറി (Minties tabletted sugar confectionery) ബാച്ച് നമ്പര്‍ 18021184 ല്‍പ്പെട്ട മിഠായിയാണ് കോഴിക്കോട് ഫുഡ് അനലിസ്റ്റിന്റെ പരിശോധനയെ തുടര്‍ന്ന് നിരോധിച്ചത്.
കല്‍പ്പറ്റ: ബാംഗ്ലൂര്‍ ലവ്‌ലി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്ന മിന്റീസ് ഗുളിക രൂപത്തിലുള്ള മിഠായി വയനാട്ടില്‍ നിരോധിച്ചു. മിന്റീസ് ടാബ്ലറ്റ്ഡ് ഷുഗര്‍ കണ്‍ഫക്ഷനറി (Minties tabletted sugar confectionery) ബാച്ച് നമ്പര്‍ 18021184 ല്‍പ്പെട്ട മിഠായിയാണ് കോഴിക്കോട് ഫുഡ് അനലിസ്റ്റിന്റെ പരിശോധനയെ തുടര്‍ന്ന് നിരോധിച്ചത്.
അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറം ചേര്‍ത്തെന്നാണ് പരിശോധയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പ് 36-3(ബി) പ്രകാരം ഒക്‌ടോബര്‍ അഞ്ച് മുതല്‍ ഈ മിഠായിയുടെ വില്‍പ്പന പാടില്ലെന്ന് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. നിരോധിച്ച ബ്രാന്റിലുള്ള മിഠായി സ്‌റ്റോക്ക് ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
