കര്‍ണ്ണാടക ബാഗല്‍കോട്ട സ്വദേശി പ്രദീപ് മേട്ടി(25) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിയിട്ട് മിനിപമ്പയില്‍ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

കുറ്റിപ്പുറം: മിനി പമ്പയില്‍ കാണാതായ അയ്യപ്പഭക്തന്‍റെ മൃതദേഹം കണ്ടെത്തി. കര്‍ണ്ണാടക ബാഗല്‍കോട്ട സ്വദേശി പ്രദീപ് മേട്ടി(25) ന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ 8:30 ന് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് പ്രദീപിനെ കാണാതായത്. മിനി പമ്പയില്‍ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ച 11 പേരടങ്ങുന്ന സംഘമാണ് കുറ്റിപ്പുറം മിനിപമ്പക്കടുത്ത് ഹോട്ടലിന് സമീപം കുളിക്കാൻ ഇറങ്ങിയത്. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഫയർഫോഴ്‌സ്, ലൈഫ് ഗാർഡ്, ട്രോമ കെയർ, പൊലീസ്, നാട്ടുകാർ മുങ്ങൽ വിദഗ്ധർ എന്നിവർ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.