തിരുവനന്തപുരം: നഗരൂരിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. നഗരൂർ, ഗേറ്റു മുക്ക്, കുന്നിൽ വീട്ടിൽ പാറുക്കുട്ടിയമ്മ ( 69)യെയാണ് മെയ്‌ 13ന് വൈകുന്നേരം നാലര മുതൽ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി 12 മണിയോടെ കടവിള, പുല്ലുതോട്ടം കടവിൽ നിന്ന് മൃതദേഹം കണ്ടെത്തി. നടന്നു പോകുമ്പോൾ കടവിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം എടുത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.