വീയപുരം തടി ഡിപ്പോക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ശ്രീധർമ്മശാസ്ത ക്ഷേത്രത്തിന് സമീപത്തെ പമ്പ-അച്ചൻകോവിൽ സംഗമ സ്ഥലത്താണ് പള്ളിയോടം കിടന്നിരുന്നത്. ചെളിയിൽ താഴ്ന്ന നിലയിലായിരുന്നു പള്ളിയോടം.

ഹരിപ്പാട് : വെള്ളപൊക്കത്തിൽ ഒലിച്ചുപോയ റാന്നി പള്ളിയോടം കണ്ടെത്തി. റാന്നിയിൽ നിന്ന് 46 കിലോമീറ്റർ താഴെ വീയപുരത്ത് നിന്നാണ് പള്ളിയോടം കണ്ടെത്തിയത്. വീയപുരം തടി ഡിപ്പോക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ശ്രീധർമ്മശാസ്ത ക്ഷേത്രത്തിന് സമീപത്തെ പമ്പ-അച്ചൻകോവിൽ സംഗമ സ്ഥലത്താണ് പള്ളിയോടം കിടന്നിരുന്നത്. ചെളിയിൽ താഴ്ന്ന നിലയിലായിരുന്നു പള്ളിയോടം.

 പത്ത് കിലോമീറ്റർ കൂടി ഒഴുകി പോയിരുന്നെങ്കിൽ തോട്ടപ്പള്ളിയിൽ കടലിലേക്കൊഴുകിപ്പോകുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പള്ളിയോടത്തിന്റെ അമരവും അണിയനും തകർന്ന നിലയിലാണ്. അമരം കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടുകാർ പള്ളിയോടത്തിന്റെ ശേഷിച്ച ഭാഗം ചെളിയിൽ നിന്ന്‌ മാറ്റി പായിപ്പാട് പമ്പയുടെ തീരത്ത് സൂക്ഷിച്ചിട്ടുണ്ട്.