മാനന്തവാടി: ഈ മാസം ഒന്നുമുതല്‍ കാണാതായ വിദ്യാര്‍ഥിയെ ആള്‍ താമസമില്ലാത്ത വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെല്ലൂര്‍ കാരാട്ട്കുന്ന് പരേതനായ കട്ടിക്കാല്‍ മൂസയുടെ മകന്‍ നിസാം (15) നെയാണ് ചൂട്ടക്കടവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. 

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നും നമ്പര്‍ കണ്ടെത്തിയാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പനമരം ബദറുല്‍ ഹുദ സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പനമരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുഹറയാണ് മാതാവ്. സഹോദരങ്ങള്‍: സുല്‍ഫി, സിദ്ദീഖ്, അനസ്.