കണ്ണൂർ: തലശ്ശേരിയിൽ രണ്ട് ദിവസം മുൻപ് കാണാതായ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ കടപ്പുറത്താണ് മൃതദേഹം കണ്ടെത്. മുഴുപ്പിലങ്ങാട് എകെജി റോഡിൽ താമസിക്കുന്ന ഫസലാണ് മരിച്ചത്. 

ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‍മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് പ്രാഥമിക അന്വേഷത്തിൽ നിന്ന് വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.