അരൂർ: കായലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം കാണാതായ  യുവാവിന്റെ മൃതദേഹമാണ് അരൂർ കോട്ടപ്പുറം ഭാഗത്ത് കരയ്ക്കടിഞ്ഞത്. അരൂർ പതിനഞ്ചാം വാർഡ് ഓതിക്കൻ പറമ്പിൽ ഉണ്ണികൃഷ്ണന്‍റെ  മകൻ കിഷോർ കൃഷ്ണയാണ് (26) മരിച്ചത്.