ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ യുവാവിനെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡ് കോന്നംക്കാട്ട് പരേതനായ ഗോവിന്ദന്റെ മകൻ ഷിബു(46)ആണ് മരിച്ചത്. 

തിങ്കളാഴ്ച വൈകിട്ടോടെയാണ് ഷിബുവിനെ കാണാതായതാണ്. ബന്ധുക്കളുടെ പരാതിയിൽ അർത്തുങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഷിബുവിനായി ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ തോട്ടിൽ ചൊവ്വാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്.