കോഴിക്കോട്: അടിവാരം പൊട്ടികൈയിൽ നിന്നും ഞായറാഴ്ച വൈകീട്ട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി പ്രജീഷ് എന്ന ഉണ്ണി (33)യുടെ മൃതദേഹമാണ് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ചെമരമറ്റ എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയത്. മൃതദേഹം കരക്കെത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.