എറണാകുളം പെരുമ്പാവൂരിൽ ലഹരി വിൽപ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആൾക്കൂട്ടം പരസ്യമായി മർദ്ദിക്കുകയും നഗ്നരാക്കി തല മൊട്ടയടിക്കുകയും ചെയ്തു. കണ്ടന്തറയിലെ സോഡാ കമ്പനിക്ക് സമീപം നടന്ന സംഭവത്തിൽ, ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഷമീർ അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം പെരുന്പാവൂരിൽ ലഹരി വിൽപ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആൾക്കൂട്ടം പരസ്യമായി മർദ്ദിച്ച്, നഗ്നരാക്കി തലമൊട്ടയടിച്ചു. കണ്ടന്തറ ഭായിക്കോളനിക്ക് സമീപത്തെ സോഡ കന്പനിയിലായിരുന്നു നടുക്കുന്ന ക്രൂരത. നാട്ടുകാരനായ ഷമീറും സംഘവുമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് വ്യക്തമാക്കിയ പൊലീസ് ഷമീര്‍ അടക്കം ആറ് പേരെ ഉച്ചയോടെ പിടികൂടി. ഓപറേഷന്‍ തൂഫാന്‍റെ പേര് പറഞ്ഞ് നിയമം കയ്യിലെടുക്കരുതെന്ന് പല കുറി ആവര്‍ത്തിച്ചിട്ടും നടന്ന ക്രൂരത. അതായിരുന്നു പെരുമ്പാവൂരിലിന്നലെ അരങ്ങേറിയത്. സോഡ കമ്പനിയിലെ സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പെരുമ്പാവൂരുകാരായ ആല്‍വിന്‍, അല്‍ഫാസ്, ഗോകുല്‍ എന്നിവര്‍ കണ്ടന്തറയിലെ കമ്പനിയിലെത്തിയത്. മൂവര്‍ക്കും നേരത്തെ ഇതേ കമ്പനിയില്‍ ജോലി ചെയ്ത് പരിചയമുണ്ടായിരുന്നു.
വൈകിട്ട് നാലരയോടെ ആദ്യമെത്തിയ അല്‍ഫാസിനെയും ഗോകുലിലനെയും കമ്പനിക്ക് മുന്നില്‍ ഷമീറും സംഘവും തടഞ്ഞു, ലഹരി വില്‍പനെക്കെത്തിയതല്ലേ എന്ന് ചോദിച്ച് മര്‍ദ്ദിച്ചു, മുഖത്തടിച്ചു, അസഭ്യം പറഞ്ഞു. ജോലിക്കെത്തിയതെന്ന് പറഞ്ഞിട്ടും കേട്ടില്ല. പിന്നാലെയെത്തിയ ആല്‍വിനെയും സമാന രീതിയില്‍ ഉപദ്രവിച്ചു. തുടര്‍ന്ന് കമ്പനിക്കുള്ളില്‍ ഇതര സംസ്ഥാനക്കാരന്‍ താമസിക്കുന്ന ഷെഡില്‍ കയറ്റി വാതിലടച്ചു. അകത്തുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരനെ പുറത്താക്കി, വാതിലിന്‍റെ പട്ടിക വച്ച് യുവാക്കളെ മര്‍ദ്ദിച്ചു.
തുടര്‍ന്നാണ് മൂവരേയും റോഡിലേക്ക് വലിച്ചിഴച്ച് ഇറക്കിയത്. റോഡിന് മുന്നില്‍ കുന്തന്‍കാലില്‍ ഇരുത്തി. തൊട്ടടുത്തുള്ള ബാര്‍ബര്‍ഷോപ്പില്‍ലെ തൊഴിലാാളിയെ വിളിപ്പിച്ച് മൊട്ടയടിപ്പിച്ചിച്ചു. സ്ഥലത്തുനിന്ന് ഒരുവിധം ഓടി രക്ഷപ്പെട്ട മൂന്ന് പേരും ബന്ധുക്കളെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഒടുപില്‍ പൊലീസിന് പരാതിയെത്തി. സോഡ കമ്പനിിയെല സിസിടിവി പ്രവര്‍ത്തിക്കുന്നില്ല, സംഭവത്തില്‍ കലാപം സൃഷ്ടിച്ചതിനും അന്യായമായി സംഘം ചേര്‍ന്നതിനും, മര്‍ദ്ദിച്ചതിനും യുവാക്കളെ തടഞ്ഞുവച്ചതിനുമടക്കം കേസെടുത്ത പൊലീസ് ഉച്ചയോടെ പ്രതികളെ എല്ലാരവെയും പിടികൂടി. കണ്ടന്തറ തന്നെ താമസിക്കുന് ഷമീറിന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയില്‍ ഹാജരാക്കും. മർദ്ദനമേറ്റ ആൽവിൽ നേരത്തെ ലഹരി ഉപയോഗിച്ച കേസിൽ അറസ്റ്റിലായിട്ടുണ്ട്.


