ഹരിപ്പാട്: മഹാദേവികാട് എസ്എന്‍ഡിപി ജങ്ഷനു പടിഞ്ഞാറ് വശമുള്ള കടയില്‍ മോഷണം.  മൊബൈലും പണവും നഷ്ടപ്പെട്ടു. പുത്തന്‍ വീട്ടില്‍ മുരളിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. വീടിനോട് ചേര്‍ന്നാണ് കട സ്ഥിതി ചെയ്യുന്നത്.  കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. ബൈക്കില്‍ എത്തിയ മോഷ്ടാവ് മൊബൈലില്‍ സംസാരിച്ചു കൊണ്ടു കടയിലേക്ക് കയറുകയായിരുന്നു. 

ഈ സമയം കടയില്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മേശയില്‍ നിന്നും അഞ്ഞൂറ് രൂപയും മൊബൈലും എടുത്തു കടന്നുകളയുകയായിരുന്നു. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.