പത്തനംതിട്ട: ബിജെപിക്ക് ഏറെ വേരോട്ടമുള്ള പത്തനംതിട്ടയിൽ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോ‍ഡിയും രംഗത്തുണ്ട്. സ്ഥാനാർത്ഥിയായി മോഡി എത്തിയതോടെ മത്സരം ദേശീയ ശ്രദ്ധനേടിക്കഴിഞ്ഞു. മോഡിയുടെ മത്സരവിശേഷങ്ങൾ കാണാം.

50 പഞ്ചായത്ത് വാർഡുകളുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർത്ഥിയുടെ പേരു തന്നെയാണ് പ്രധാന ചർച്ച വിഷയം. വോട്ടർമാരെ നേരിൽ കണ്ട് പരിചയപ്പെടുത്തുമ്പോൾ പലർക്കും അത്ഭുതവും അമ്പരപ്പും.

കോന്നി താഴം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയാണ് ജിജോ മോഡി. മുൻ മാധ്യമപ്രവർത്തകൻ. സ്വകാര്യ ചാനൽ സംപ്രേക്ഷണം നിർത്തിയതോടെയാണ് മുഴുവൻസമയ പൊതുപ്രവർത്തകനായത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ കോൺഗ്രസിലെ സാമുവൽ കിഴക്കുപുറത്താണ് എതിർ സ്ഥാനാർത്ഥി.