വെണ്ടയ്ക്കാ തോരനും മെഴുക്കുവരട്ടിയും അടുക്കളയിൽ വേവുമ്പോൾ മുറ്റത്ത് ഓർണമെന്‍റല്‍ ഓർക്ക എന്ന അലങ്കാര വെണ്ടച്ചെടി പൂത്തുലഞ്ഞ് നിൽക്കും. ഇരുപതോളം വ്യത്യസ്ത രൂപങ്ങളിലുള്ള പൂക്കളാണ് വിവിധ ചെടികളിലുണ്ടാവുക

തൃശൂര്‍: പച്ചക്കറിയായി തീൻ മേശയിൽ എത്തിയിരുന്ന നമ്മുടെ വെണ്ടയെ എല്ലാവര്‍ക്കും അറിയാം. പക്ഷേ അതേ വെണ്ട നമ്മുടെ ഒക്കെ പൂന്തോട്ടത്തില്‍ വന്നാലോ..! ആരും നെറ്റി ചുളിക്കേണ്ടന്നേ... സംഭവം സത്യമാണ്. പൂന്തോട്ടത്തിലെ താരമാകാന്‍ ഒരുങ്ങുകയാണ് നമ്മുടെ സ്വന്തം വെണ്ട. വിവിധ വെണ്ടകൾ തമ്മിൽ പരാഗണം നടത്തിയാണ് അലങ്കാര വെണ്ടച്ചെടി ഉണ്ടാക്കിയിരിക്കുന്നത്. വിലയേറിയ ഓർക്കിഡ് - ആന്തൂറിയം ചെടികളെ വെല്ലുന്ന ഭംഗിയുള്ള ഇവ മാസങ്ങൾക്കകം വിപണിയിലെത്തും.

വെണ്ടയ്ക്കാ തോരനും മെഴുക്കുവരട്ടിയും അടുക്കളയിൽ വേവുമ്പോൾ മുറ്റത്ത് ഓർണമെന്‍റല്‍ ഓർക്ക എന്ന അലങ്കാര വെണ്ടച്ചെടി പൂത്തുലഞ്ഞ് നിൽക്കും. ഇരുപതോളം വ്യത്യസ്ത രൂപങ്ങളിലുള്ള പൂക്കളാണ് വിവിധ ചെടികളിലുണ്ടാവുക. ഒന്നര മാസം കൊണ്ട് പുഷ്പിക്കും. ചെമ്പരത്തി പൂ പോലെ തോന്നുന്ന ഇവയുടെ പൂവിന് ഒരു ദിവസത്ത ആയുസേയുള്ളൂ.

കാർഷിക സർവ്വകലാശാലയിലെ പ്രൊഫസര്‍ യു ശ്രീലതയാണ് അലങ്കാര വെണ്ടയുടെ പരീക്ഷണത്തിന് പിന്നിൽ. വളരെ ഉയരം കുറഞ്ഞ ഇവയിൽ ചെറിയ കായകൾ ഉണ്ടാകും. ചിലതിന്‍റെ ഇലകൾ ഭക്ഷ്യയോഗ്യവുമാണ്. ചെടികളുടെ വളർച്ചാ സ്ഥിരത ഉറപ്പ് വരുത്തിയ ശേഷമായിരുക്കും വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കുക. 

100 -ലധികം ചെടികൾ, പച്ചക്കറികളും പഴങ്ങളും പുറത്തുനിന്നും വാങ്ങണ്ട, ടെറസ് ​ഗാർഡൻ, ചെലവ് മാസത്തിൽ 500 രൂപ

വിനോദസഞ്ചാരികളില്ല, ഓടാത്ത ടാക്സിക്ക് മുകളിൽ പച്ചക്കറികൾ നട്ടു, പച്ചക്കറിത്തോട്ടമായി ടാക്സികൾ

24 ലക്ഷം രൂപയുടെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചു കാർഷികരം​ഗത്തേക്ക്, ഇന്ന് രണ്ട് കോടിയുടെ വരുമാനം