കാസർകോട്: കാറിൽ കടത്താൻ ശ്രമിച്ച പണവും സ്വർണ്ണവും എക്സൈസ് സംഘം പിടികൂടി. കാസർകോട് ജില്ലയിലെ കുമ്പള ദേശീയപാതയിലാണ് സംഭവം. സ്വിഫ്റ്റ് കാറിൽ കടത്തിയ രണ്ട് കോടിയിലധികം രൂപയാണ് പിടികൂടിയത്. 20 പവൻ സ്വർണ്ണവും ഇതോടൊപ്പം ഉണ്ടായിരുന്നു. മഞ്ചേശ്വരം ഉദ്യാവർ ഇർഷാദ് റോഡിൽ ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.