ആലപ്പുഴ: ഹരിപ്പാട് കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. പള്ളിപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ പറയങ്കേരിയിലുള്ള കുരിശടിയിലെ കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്. കുരിശടിയുടെ ജനാലകൾ ഇളകിയ നിലയിലായിരുന്നു. 

പ്രഭാത സവാരിക്കിറങ്ങിയ അയൽവാസികളിലൊരാളാണ് കാണിക്കവഞ്ചി കുത്തി തുറന്നതായി കണ്ടത്. ഉടൻ തന്നെ പള്ളി ഭാരവാഹികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.  രണ്ടുമാസത്തിലേറെയായി വഞ്ചി തുറന്ന് പണമെടുത്തിട്ടില്ല.  അതിനാൽ നല്ലൊരു തുക വഞ്ചിയിൽ കാണാൻ സാധ്യതയുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.